കഞ്ചാവ് വില്‍പ്പന; അഭിഭാഷകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്ന അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി അഡ്വ. ആഷിഷ് പ്രതാപ് നായരാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍നിന്ന് കഴിഞ്ഞ മാസം ആറു കിലോ കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തിരുന്നു.

ഇതേതുടര്‍ന്ന് ഒളിവില്‍പോയ പ്രതിയെ ഇന്ന് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു,. പ്രതാപ് നായരുടെ കുടുംബവീട്ടില്‍നിന്നാണ് എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ് കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് ഇവിടേക്ക് എത്തിച്ച ഷംനാദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതാപ് നായര്‍ വെള്ളിയാഴ്ച വഞ്ചിയൂരിലുള്ള മറ്റൊരുവീട്ടിലെത്തുമെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.

 

Leave A Reply