അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം; ബിജെപി നേതാവിനെ നിയമിച്ച നടപടി റദ്ദുചെയ്ത് സര്‍ക്കാര്‍

ഇടുക്കി: ഇടുക്കിയില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ബിജെപി നേതാവിനെ നിയമിച്ച നടപടി സംസ്ഥാന സര്‍ക്കാര്‍ റദ്ദുചെയ്തു. ദേവികുളം സബ് കോടതിയില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവികളില്‍ ബിജെപി നേതാവ് പികെ വിനോജ് കുമാറിന് നല്‍കിയ നിയമനമാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇത് സംബന്ധിച്ച് നിയമവകുപ്പാണ് ഉത്തരവിറക്കിയത്.

ഈ മാസം ഒമ്പതിനാണ് വിനോജ് കുമാറിനെ നിയമിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ഇതു സംബന്ധിച്ച് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനെ ഇടുക്കി ജില്ലാ ഘടകം സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തരക്കാരെ നിയമിക്കുന്നത് കോടതിയില്‍ സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുമെന്നായിരുന്നു വിമര്‍ശനം. ബി.ജെ.പി ഇടുക്കി ജില്ലാ സെക്രട്ടറി, ഒ.ബി.സി മോര്‍ച്ചാ ഭാരവാഹി എന്നീ ചുമതലകള്‍ വഹിച്ചിരുന്നയാളാണ് വിനോജ് കുമാര്‍.

 

Leave A Reply