വിദ്വേഷ സന്ദേശം; സി.പി.എം നേതാവ് അറസ്റ്റില്‍

തൃശൂര്‍: തൃശൂര്‍ പാവറട്ടിയില്‍ മതസ്പര്‍ധയുണ്ടാക്കുന്ന വിധം ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത സി.പി.എം നേതാവ് അറസ്റ്റില്‍. മുല്ലശേരി പഞ്ചായത്ത് മുന്‍ അംഗം പാടൂര്‍ തോണി പുരക്കല്‍ സുരേന്ദ്രനെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഓത്തുള്ളി വീട്ടില്‍ നൗഫലിന്റെ പരാതിയിലാണ് അറസ്റ്റ്.

പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ഫേസ്ബുക്കില്‍ വന്ന വിദ്വേഷകരമായ സന്ദേശങ്ങള്‍ സുരന്‍ സുരേന്ദ്രന്‍ എന്ന ഐ.ഡിയില്‍നിന്നും പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.പാവറട്ടി എസ്.ഐമാരായ പി.എം. രതീഷ്, ആര്‍.പി സുജിത്ത്, പി.എസ്. സോമന്‍, സി.പി.ഒ, പി.ജെ. ലിജോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ചാവക്കാട് മുനിസിപ്പല്‍ കോടതിയില്‍ ഹാജരാക്കിയ സുരേന്ദ്രനെ ജാമ്യത്തില്‍ വിട്ടു.

 

Leave A Reply