മരുന്ന് ആവശ്യപ്പെട്ട് വിളിച്ച്‌ വരുത്തി മുളക് പൊടി വിതറി മര്‍ദിച്ചതായി പരാതി

കാഞ്ഞാര്‍: മരുന്ന് ആവശ്യപ്പെട്ട് വിളിച്ച്‌ വരുത്തി മുളക് പൊടി വിതറി മര്‍ദിച്ചതായി പരാതി. കാഞ്ഞാര്‍ പൊലീസ് സ്റ്റേഷന് സമീപം ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ഉപ്പിടു പാറയില്‍ ഷാജി (50)യാണ് കാഞ്ഞാര്‍ പൊലീസില്‍ പരാതി നല്‍കിയത് .മുത്രത്തില്‍ കല്ലിന് പച്ച മരുന്ന് പറിച്ച്‌ കൊടുക്കുന്ന ജോലി കൂടിയുണ്ട് ഷാജിക്ക്.

ചൊവ്വാഴ്ച്ച മേലുകാവില്‍ നിന്നാണന്ന് പറഞ്ഞ് ഒരാള്‍ വിളിച്ച്‌ മരുന്ന് എത്തിക്കാന്‍ പറയുകയും . മരുന്നുമായി ഷാജി കുടയത്തൂരില്‍ എത്തിയപ്പോള്‍ മൂന്നുപേര്‍ സ്ഥലത്തുണ്ടായിരുന്നു. മുളക് പൊടി കണ്ണില്‍ തൂളുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത് കടന്ന് കളഞ്ഞതായാണ് ഷാജി പൊലീസില്‍ നല്‍കിയ പരാതിയിൽ പറയുന്നത് . പരാതി സംബന്ധിച്ച്‌ കാഞ്ഞാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply