മുൻ യുഎസ് പ്രസിഡന്റ് റൊണാൾഡ് റീ​ഗനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 41 വർഷത്തിന് ശേഷം മോചനം

വാഷിങ്ടൻ: മുൻ യുഎസ് പ്രസിഡന്റ്  റൊണാൾഡ് റീ​ഗനെ വധിക്കാൻ ശ്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്ന ജോൺ ഹിൻക‍്‍ലിക്ക് 41 വർഷത്തിനുശേഷം മോചനം.

‘41 വർഷവും രണ്ടു മാസവും 15 ദിവസവും നീണ്ട തടവ് ജീവിതത്തിന് അവസാനമായെന്ന് മോചിതനായ ശേഷം 67 കാരനായ ഹിൻക‍്‍ലി ട്വിറ്ററിൽ എഴുതി. സം​ഗീതജ്ഞനാ‌യ ഹിൻക്ലി പാട്ടുകൾ എഴുതി ​ഗിറ്റാർ വായിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

1981 മാർച്ച് 30നാണ് റീ​ഗന് നേരെ വധശ്രമമുണ്ടായത്. ശ്വാസകോശത്തിൽ വെടിയേറ്റ റീ​ഗൻ ഭാ​ഗ്യത്തിനാണ് രക്ഷപ്പെട്ടത്. വാഷിങ്ടണിലെ ഒരു ഹോട്ടലിലെ പൊതുപരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ ഉടൻ ഹിൻക‍്‍ലി പ്രസിഡന്റിനു നേരെ വെടിയുതിർക്കുകയായിരുന്നു. റീ​ഗനൊപ്പമുണ്ടായിരുന്ന പ്രസ് സെക്രട്ടറി ജയിംസ് ബ്രാഡിക്കും വെടിയേറ്റു.

 

Leave A Reply