നടൻ ദിലീപിന് യുഎഇ ഗോൾഡൻ വീസ

ദുബായ് : നടൻ ദിലീപിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു.10 വർഷത്തെ വീസ സ്വീകരിക്കാൻ ഇന്നലെ രാവിലെയാണ് ദിലീപ് ദുബായിൽ എത്തിയത്.

തിങ്കളാഴ്ച വരെ യുഎഇയിലുണ്ടാകും. വിവിധ മേഖലകളിലെ പ്രതിഭകൾക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെയാണ് യുഎഇ ഗോള്‍ഡന്‍ വീസ നൽകിവരുന്നത്.

കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കും. ഗോള്‍ഡന്‍ വീസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചിരുന്നു.

നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനുമാണ് സിനിമാ മേഖലയിൽ ആദ്യം ഗോൾഡൻ വീസ ലഭിച്ചത്. തുടര്‍ന്ന് ഒട്ടേറെ മലയാളം, ഹിന്ദി നടന്മാർക്ക് ഗോൾഡൻ വീസ ലഭിച്ചു.

Leave A Reply