മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ മത്സ്യസഭ രൂപീകരിച്ചു

ഉദയംപേരൂർ: തീരദേശ മേഖലക്ക് ഊന്നൽ നൽകാൻ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മത്സ്യസഭ രൂപീകരിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെ പതിനാലാം പഞ്ചവത്സര  പദ്ധതിയുടെ ആദ്യ സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന് മുന്നോടിയായി മത്സ്യബന്ധന മേഖലയിലെ നിർദേശങ്ങൾ ചർച്ച ചെയ്യാനാണ് മത്സ്യസഭ ചേർന്നത്.

മത്സ്യ സംഭരണത്തിന് കോൾഡ് സ്റ്റോറേജ്, ഐസ് പ്ലാന്റ്, പോള പായൽ സംസ്ക്കരണ യൂണിറ്റ്, മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ  മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ, കണ്ടൽക്കാട് സംരക്ഷണം തുടങ്ങി ഒട്ടേറെ പദ്ധതി നിർദേശങ്ങളാണ്  മത്സ്യസഭ മുന്നോട്ട് വെച്ചത്.

ഉദയംപേരൂർ ശ്രീ യോഗേശ്വര ഓഡിറ്റോറിയത്തിൽ വച്ച് നടന്ന മത്സ്യസഭ കെ. ബാബു എം. എൽ.എ  ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് രാജു പി. നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, വൈസ് പ്രസിഡന്റ് എസ്. എ. ഗോപി, ആമ്പല്ലൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ, ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ. പ്രദീപ്‌, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിജി അനോഷ്, സിബിൻ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply