അബുദാബിയിൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തനുണർവ്; വില്ലകൾക്കും അപ്പാർട്ട്മെന്റുകൾക്കും ആവശ്യക്കാരേറുന്നു

അബുദാബി: അബുദാബിയിൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തൻ ഉണർവ്.  വില്ലകൾക്കും അപ്പാർട്ട്മെന്റുകൾക്കും ആവശ്യക്കാരേറുകയാണ്.

ഖലീഫ സിറ്റി എ, സാദിയാത്ത് ദ്വീപ്, അൽ റാഹ ഗാർഡൻസ്, യാസ് ദ്വീപ്, ഹൈദ്ര വില്ലേജ്, അൽറീഫ് എന്നിവിടങ്ങളിലെ ആഡംബര വില്ലകൾക്കാണ് കൂടുതൽ ആവശ്യക്കാർ.  എണ്ണവില വില വർധന,ഗോൾഡൻ വീസ, ഇത്തിഹാദ് റെയിൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യവികസന വിപുലീകരണം എന്നിവ വിലക്കയറ്റത്തിന് കാരണമായതായി ചൂണ്ടിക്കാട്ടുന്നത്.

ആവശ്യക്കാർ കൂടിയതോടെ പുതിയ താമസ കേന്ദ്രങ്ങളുടെ അന്തിമ മിനുക്കുപണികളും തകൃതി. ഈ വർഷം 7000 താമസ കേന്ദ്രങ്ങൾ പുതുതായി സജ്ജമാകുമെന്ന് അധികൃതർ അറിയിച്ചു.  ഈ വർഷം ആദ്യ പാദത്തിൽ 1130 കോടിയുടെ ഇടപാടുകളാണ് നടന്നത്.

 

Leave A Reply