തിരുവനന്തപുരം: യു.ഡി.എഫ് ബഹിഷ്കരിച്ച ലോക കേരള സഭയില്‍ മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി പ്രതിനിധി പങ്കെടുത്തു.മുസ്ലിം ലീഗിന്റെ പ്രവര്‍ത്തക സമിതി അംഗം കൂടിയായ കെ പി മുഹമ്മദ് കുട്ടിയാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. തനിക്ക് പരിപാടിയില്‍ പങ്കെടുക്കാനായി പാര്‍ട്ടി അനുമതി നല്‍കിയെന്ന് അദ്ദേഹം പറയുന്നു .
മികച്ച രീതിയില്‍ ലോക കേരളസഭ സംഘടിപ്പിക്കുന്ന സര്‍ക്കാരിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. പ്രവാസികള്‍ക്ക് ഉറങ്ങാന്‍ സ്ഥലവും ഭക്ഷണവും നല്‍കരുതെന്നാണ് കേരള സഭക്കെതിരെ വിമര്‍ശനം ഉയരുന്നതെങ്കിലും താന്‍ ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് പങ്കെടുക്കുന്നതെന്നും കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു.