ആകാശവാണി വാര്‍ത്താ വിഭാഗം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരത്തെ ആകാശവാണിയുടെ പ്രാദേശിക വാര്‍ത്താ വിഭാഗം,  ക്യാഷ്വൽ / അസൈൻമെന്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിലേക്ക്‌  , ന്യൂസ് എഡിറ്റര്‍മാര്‍/റിപ്പോര്‍ട്ടര്‍മാര്‍ (മലയാളം), ന്യൂസ് റീഡേഴ്‌സ് -കം- ട്രാന്‍സ്ലേറ്റര്‍മാര്‍ (മലയാളം) എന്നിവരുടെ  ഒരു പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു .

തിരുവനന്തപുരം ആകാശവാണിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. എല്ലാ അപേക്ഷകരും എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകേണ്ടതാണ് .

ന്യൂസ് റീഡര്‍-കം-ട്രാന്‍സ്ലേറ്ററായി കാഷ്വല്‍ എംപാനല്‍മെന്റിന് അപേക്ഷിക്കുന്നവര്‍ ശബ്ദപരിശോധനയ്ക്ക് വിധേയരാകണം .
കൂടുതല്‍ വിവരങ്ങള്‍ക്ക്,  www.newsonair.gov.in (ഒഴിവുകളുടെ വിഭാഗത്തിന് കീഴില്‍) അല്ലെങ്കില്‍ https://prasarbharati.gov.in/pbvacancies/ സന്ദര്‍ശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 08.07.2022

Leave A Reply