ഇന്ത്യ- ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്ന്; റിഷഭ് പന്തിനും സംഘത്തിനും നിര്‍ണായകം

വിശാഖപട്ടണം: ഇന്ത്യ- ദക്ഷിണാഫ്രിക്ക നാലാം ട്വന്റി 20 ഇന്ന് രാജ്‌കോട്ടില്‍ നടക്കും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. വിശാഖപട്ടണത്ത് ആധികാരിക വിജയം നേടിയെങ്കിലും സമ്മര്‍ദം റിഷഭ് പന്തിന്റെ ഇന്ത്യക്ക്. ആദ്യ രണ്ട് കളിയും തോറ്റതിനാല്‍ പരന്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യക്ക് ജയം അനിവാര്യം. ദക്ഷിണാഫ്രിക്കയാവട്ടെ അവസാന മത്സരത്തിന് മുന്‍പ് പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുന്നത്. പന്ത് ഒഴികെയുള്ള ബാറ്റര്‍മാര്‍ ഫോമിലാണെങ്കിലും സ്ഥിരതയില്ലായ്മ ആശങ്കയാണ്.

ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്‌വാദും നല്‍കുന്ന തുടക്കവും അവസാന ഓവറുകളിലെ ഹാര്‍ദിക് പണ്ഡ്യയുടേയും ദിനേശ് കാര്‍ത്തിക്കിന്റെയും കൂറ്റന്‍ ഷോട്ടുകളും നിര്‍ണായകമാവും. ഹര്‍ഷല്‍ പട്ടേലിന്റെയും യുസ്‌വേന്ദ്ര ചഹലിന്റെയും ബൗളിംഗ് മികവും പ്രതീക്ഷ നല്‍കുന്നു. മധ്യഓവറുകളിലെ റണ്ണൊഴുക്ക് തടയണം. പരീക്ഷണത്തിന് സാധ്യതയില്ലാത്തതിനാല്‍ ഉമ്രാന്‍മാലിക്കും അര്‍ഷ്ദീപ് സിംഗും കാത്തിരിക്കേണ്ടിവരും.

Leave A Reply