കാട്ടാക്കട: ആഡംബര ബൈക്കില്‍ കടത്താൻ ശ്രമിച്ച ലഹരി പൊതികളുമായി യുവാവ് എക്സൈസ് പിടിയിൽ. ആമച്ചൽ, മംഗലക്കൽ നന്ദാവനം കുളിർമയില്‍ മനു എന്ന അഭിജിത്തി(20)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 7.05 ഗ്രാം എം.ഡി.എം കണ്ടെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയോടെ ആമച്ചൽ ഭാഗത്തു നിന്നാണ് ബൈക്കും ലഹരി പൊതികളുമായി മനുവിനെ എക്സൈസ് പിടികൂടിയത്. ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിലാണ് മനു പിടിയിലായത്. കാട്ടാക്കട റേഞ്ച് ഇൻസ്പെക്ടർ എ. നവാസിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർമാരായ കെ.എസ്. ജയകുമാർ, വി. ഗിരീഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.