കോൺവേയ്ക്ക് കാെവിഡ്

ലണ്ടൻ : ഇംഗ്ളണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഈമാസം 23ന് ആരംഭിക്കാനിരിക്കേ കിവീസ് ഓപ്പണർ ഡെവോൺ കോൺവേ കൊവിഡ് പോസിറ്റീവായി. നേരത്തേ കിവീസ് ആൾറൗണ്ടർ ബ്രേസ്‌വെല്ലിനും സപ്പോർട്ടിംഗ് സ്റ്റാഫിലെ രണ്ട് അംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

രണ്ടാം ടെസ്റ്റിന് തൊട്ടുമുമ്പ് നായകൻ കേൻ വില്യംസണും പോസിറ്റീവായിരുന്നു. മൂന്ന് മത്സരപരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും കിവീസ് തോറ്റിരുന്നു.

Leave A Reply