ഉദുമ: കര്ഷകന് വെടിയേറ്റുമരിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. മനപ്പൂർവമല്ലാത്ത നരഹത്യക്ക് ബേക്കല്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ല് സ്വദേശിയും സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗവുമായ എം. മാധവന് നമ്പ്യാര്‍ (65) മരിച്ച സംഭവത്തില്‍ പനയാല്‍ സ്വദേശിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ഏഴരയോടെ ഇയാളുടെ തോട്ടത്തില്‍വെച്ചാണ് വെടിയേറ്റത്. തോട്ടത്തില്‍ ചക്ക പറിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. കാട്ടുപന്നിയെ ലക്ഷ്യമാക്കി ഇവിടെ വെച്ചിരുന്ന തോക്കില്‍നിന്ന് വെടിയുതിര്ന്നതിനെത്തുടര്ന്ന് ഗുരുതരമായി പരിക്കേറ്റ മാധവന് നമ്പ്യാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്.