കൃഷ്ണനാട്ടം കോപ്പുകൾ ഗുരുവായൂരപ്പന് കാണിക്കയായി സമർപ്പിച്ച് ചെന്നൈ സ്വദേശികൾ

ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണനാട്ടം കോപ്പുകൾ സമർപ്പിച്ചു. ഗുരുവായൂരപ്പന്റെ ഭക്തരായ ചെന്നൈ ചെട്ടിനാട് സ്വദേശി ഹരിനാരായണനും അമ്മ ശിവകാമിയും ചേർന്നാണ് കൃഷ്ണനാട്ടം കോപ്പുകൾ വഴിപാടായി സമർപ്പിച്ചത്.

പന്തീരടി പൂജയ്ക്ക് ശേഷം ക്ഷേത്ര നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ കൃഷ്ണനാട്ടം കോപ്പുകൾ ഏറ്റുവാങ്ങി. കൃഷ്ണമുടി, കൃഷ്ണന്റെ ഉത്തരീയം, കുപ്പായം, ഞൊറി, കഴുത്താരം എന്നിവയാണ് സമർപ്പിച്ചത്. കൃഷ്ണനാട്ടം കോപ്പുകൾ നിർമിച്ചത് കൃഷ്ണനാട്ടം ചമയ ശിൽപ്പി കെ.ജനാർദ്ദനനാണ്.

കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ കെ.യു. കൃഷ്ണകുമാർ, കളിയോഗം ആശാൻ പി. ശശിധരൻ, കലാനിലയം രാജു, ക്ഷേത്രം അസി. മാനേജർ സുരേഷ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

Leave A Reply