തൊടിയൂരിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം

കരുനാഗപ്പള്ളി: ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക്‌ തൊടിയൂർ പഞ്ചായത്തിൽ തുടക്കമായി. വാർഡ്‌തല ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു രാമചന്ദ്രൻ ആയുർവേദ ആശുപത്രിയിൽ നിർവഹിച്ചു.ചടങ്ങിൽ വാർഡ് മെമ്പർ കെ. ധർമദാസ്‌ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗങ്ങളായ തൊടിയൂർ വിജയൻ, കെ. ശ്രീകല, ഷബ്‌ന ജവാദ്, മെഡിക്കൽ ഓഫിസർ ഡോ. എസ്‌. പത്മകുമാർ, ഷേർളി എന്നിവർ സംസാരിച്ചു.

Leave A Reply