കിണറ്റിൽ വീണ പശുക്കിടാവിന് രക്ഷകരായി അ​ഗ്നിരക്ഷാസേന

ത​ളി​പ്പ​റ​മ്പ്: കി​ണ​റ്റി​ൽ​വീ​ണ പ​ശു​ക്കി​ടാ​വിനെ രക്ഷപ്പെടുത്തി ത​ളി​പ്പ​റ​മ്പ് അ​ഗ്നി​ര​ക്ഷ​സേ​ന. ബ​ക്ക​ളം ക​ട​മ്പേ​രി​യി​ലെ പി.​കെ. ല​ക്ഷ്മ​ണ​ന്റെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ലാ​ണ് പ​ശു​ക്കി​ടാ​വ് വീ​ണ​ത്. വി​വ​ര​മ​റി​ഞ്ഞ് ത​ളി​പ്പ​റ​മ്പ് അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ൽ​നി​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ സി.​പി. രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം എത്തുകയിരുന്നു.

ആ​റ​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്ന 25 അ​ടി ആ​ഴ​മു​ള്ള കി​ണ​റ്റി​ൽ​നി​ന്ന് ഏ​റെ സാ​ഹ​സ​പ്പെ​ട്ടാ​ണ് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ കി​ടാ​വി​നെ പു​റ​ത്തെ​ത്തി​ച്ച​ത്.ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ ന​വീ​ൻ കു​മാ​റാ​ണ് കി​ണ​റ്റി​ലി​റ​ങ്ങി​യ​ത്.

Leave A Reply