‘പാർട്ടിക്ക് നാണക്കേട്’; തമ്മിലടിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

കോട്ടയം: പരസ്യമായി തമ്മിലടിച്ച കോണ്‍ഗ്രസ് ഡി.സി.സി ജനറല്‍ സെക്രട്ടറിമാർക്ക് സസ്‌പെൻഷൻ. ടി.കെ. സുരേഷ്കുമാറിനെയും ഷിന്‍സ് പീറ്ററിനെയുമാണ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ സസ്‌പെൻഡ് ചെയ്തത്. ഇരുവരും ഏറ്റുമുട്ടിയ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു,

ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പങ്കെടുത്ത കൊടുങ്ങൂരിലെ അനുമോദന ചടങ്ങിന് പിന്നാലെയാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. ശനിയാഴ്ച നടന്ന സംഭവത്തിന്‍റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കെ.പി.സി.സ നടപടി. വ്യക്തിപരമായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് കലാശിച്ചത് എന്നാണ് വിവരം.

Leave A Reply