ശ്രീകണ്ഠപുരം: ഏരുവേശ്ശി ചെറിയരീക്കാമലയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വീടിനുസമീപം സൂക്ഷിച്ച 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് പ്രിവന്റിവ് ഓഫിസർ ടി.കെ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ട കാരക്കുന്നേൽ ജോബിക്കെതിരെ (39) കേസെടുത്തു.
പ്രിവന്റിവ് ഓഫിസർ കെ. സന്തോഷ് കുമാർ, ഗ്രേഡ് പ്രിവന്റിവ് ഓഫിസർമാരായ പി.വി. പ്രകാശൻ, കെ.വി. സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം. ഗോവിന്ദൻ, ടി.വി. ശ്രീകാന്ത്, ശ്രീജ എസ്. കുമാർ, പി.കെ. മല്ലിക, ഡ്രൈവർ കെ.വി. പുരുഷോത്തമൻ തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു