ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം

ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം. ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും തൊഴിലെടുക്കുന്നവര്‍ മാസ്‌ക് ഉപയോഗത്തില്‍ അശ്രദ്ധ കാണിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് ഉള്‍പ്പെടെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള എല്ലാ ജീവനക്കാരും ജോലി സമയത്ത് മാസ്‌ക് ധരിക്കണമെന്നാണ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അല്‍-സയീദിന്റെ നിര്‍ദേശം. മന്ത്രാലയത്തിലെ വിവിധ വകുപ്പ് മേധാവികള്‍ക്കും ആശുപത്രി കളുടെയും ഹെല്‍ത്ത് സെന്ററുകളുടെയും ഡയരകക്ടര്‍മാര്‍ക്കും ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധന പ്രകടമായ സാഹചര്യത്തിലാണ് മുന്‍കരുതല്‍ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

Leave A Reply