നിരാശക്കും കാത്തിരിപ്പിനുമൊടുവില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്ന് സെലക്ടര്‍മാര്‍

മുംബൈ: ഇന്ത്യൻ ടീമിലേക്കുള്ള സഞ്ജു സാംസണിന്‍റെ തിരിച്ചുവരവ് അർഹതയ്ക്കുള്ള അംഗീകാരം.രാഹുൽ ത്രിപാഠിയും സ്ഥിരതയാർന്ന പ്രകനടത്തിലൂടെയാണ് ഇന്ത്യൻ ടീമിൽ ഇടംപിടിച്ചത്. ഈമാസം അവസാനം അയർലൻഡിനെതിരെ നടക്കുന്ന രണ്ട്  ടി20 മത്സരങ്ങൾക്കുള്ള ടീമിലാണ് ഇരുവരേയും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഐപിഎല്ലിൽ തകർത്തടിച്ചിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരക്കുള്ള ടീമിൽ നിന്ന് സഞ്ജു സാംസണെ തഴഞ്ഞത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരുന്നു. ബാറ്റിംഗിലും കീപ്പിംഗിലും തിളങ്ങിയ സഞ്ജുവിന്‍റെ ക്യാപ്റ്റൻസിയിലാണ് രാജസ്ഥാൻ റോയൽസ് ഫൈനൽ വരെ എത്തിയത്. ഇന്ത്യൻ ടീമിലെത്താൻ സഞ്ജു ഇനിയെന്ത് ചെയ്യണം എന്നായിരുന്നു ആരാധകരുടെ ചോദ്യം.

Leave A Reply