റണ്‍വേ അറ്റകുറ്റപ്പണി; കോയമ്പത്തൂരിലേക്ക് വരുന്ന എയർ അറേബ്യ ഫ്ലൈറ്റിന്‍റെ സമയക്രമം ഇന്നു മുതൽ മാറ്റം

കോയമ്പത്തൂർ എയർപോർട്ടിൽ റണ്‍വേ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ ഷാർജയിൽ നിന്നും കോയമ്പത്തൂരിലേക്ക് വരുന്ന എയർ അറേബ്യ ഫ്ലൈറ്റിന്‍റെ സമയക്രമം ഇന്നു മുതൽ മാറി. കോയമ്പത്തൂർ എയർപോർട്ടിൽ അതിരാവിലെ 3.30നാണ് എയർ അറേബ്യ വിമാനം ഇറങ്ങിയിരുന്നത്.

4.15ന് തിരിച്ചു പോവുകയും ചെയ്തിരുന്നു. ഈ നിലയിൽ ഇന്നു മുതൽ രാവിലെ 6.30 നാണ് എയർ അറേബ്യ വിമാനം ലാന്‍റ് ചെയ്യുന്നത്. 7.20ന് തിരിച്ചു പോവുകയും ചെയ്യുന്നതാണ്. കോയന്പത്തൂർ എയർപോർട്ടിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഫ്ലൈറ്റുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

Leave A Reply