കൊവാക്സിൻ ബൂസ്റ്റർ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾക്കെതിരായ വാക്സിൻ ഫലപ്രാപ്തി മെച്ചപ്പെടുത്തും: ഐസിഎംആർ പുതിയ പഠന റിപ്പോർട്ട് പുറത്ത്

കൊവാക്സിൻ ബൂസ്റ്ററിന് ഒമിക്രോൺ വേരിയന്റുകളായ ബിഎ1, ബിഎ2 എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ കഴിയുമെന്ന് ഐസിഎംആർ പഠനം. ഡെൽറ്റ വേരിയന്റിനും ഒമിക്രോൺ ഉപ-വകഭേദങ്ങൾക്കുമെതിരെ കൊവാക്സിൻ ബൂസ്റ്റർ ഡോസ് ഫലപ്രദമാണെന്ന് തെളിഞ്ഞതായി പഠനത്തിൽ പറയുന്നു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി), ഭാരത് ബയോടെക് എന്നിവ ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

കൊവാക്‌സിന്റെ ബൂസ്റ്റർ ഡോസ് ഡെൽറ്റയും ഒമിക്രോണും ഉൾപ്പെടെയുള്ള ആശങ്കയുടെ വകഭേദങ്ങൾക്കെതിരായ ന്യൂട്രലൈസിംഗ് ആന്റിബോഡി പ്രതികരണം മെച്ചപ്പെടുത്തുന്നതായി കണ്ടെത്തി. ഇതൊരു പ്രതീക്ഷ നൽകുന്ന പഠനമാണെന്ന് ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ ഡോ സമീരൻ പാണ്ഡ പറഞ്ഞു.

ഡെൽറ്റ വേരിയന്റിനെതിരായ 2, 3 ഡോസ് പ്രതിരോധ കുത്തിവയ്പ്പുകളെത്തുടർന്ന് കൊവാക്സിനിന്റെ സംരക്ഷണ ഫലപ്രാപ്തി താരതമ്യം ചെയ്യാൻ എൻഐവി പൂനെയിലെ ശാസ്ത്രജ്ഞയായ ഡോ.പ്രജ്ഞാ യാദവിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘം ഹാംസ്റ്ററുകളിൽ പഠനം നടത്തുകയും ചെയ്തു .

Leave A Reply