വീണ്ടും കൊവിഡ്, ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുമ്പ് ന്യൂസിലന്‍ഡിന് തിരിച്ചടി

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റും തോറ്റ് ടെസ്റ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ ന്യൂസിലന്‍ഡിന് വീണ്ടും തിരിച്ചടി. മൂന്നാം ടെസ്റ്റില്‍ ആശ്വാസ ജയം തേടിയിറങ്ങുന്ന കിവീസ് ടീമിലെ നിര്‍ണായക താരമായ ഡെവോണ്‍ കൊണ്‍വോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാം ടെസ്റ്റില്‍ കളിക്കുന്ന കാര്യം സംശയത്തിലായി. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ അഞ്ച് ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കി വീണ്ടും പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചാലെ കോണ്‍വെക്ക് മൂന്നാം ടെസ്റ്റില്‍ കളിക്കാനാവു.

നേരത്തെ രണ്ടാം ടെസ്റ്റില്‍ കിവീസിനായി കളിച്ച ഓള്‍ റൗണ്ടര്‍ മൈക്കല്‍ ബ്രേസ്‌വെല്ലിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ടീം ഫിസിയോ വിജയ് വല്ലഭ, സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായ ക്രിസ് ഡൊണാള്‍ഡ്സണ്‍ എന്നിവര്‍ക്കും ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അടുത്ത വ്യാഴാഴ്ച ലീഡ്സിലാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ്.

Leave A Reply