അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

നേമം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. പൂജപ്പുര തിരുമല ദേവികൃപയിൽ പ്രീത (49) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം സംഭവിച്ചത്. മകനുമൊത്ത് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ പിറകിൽ നിന്ന് വന്ന മറ്റൊരു വാഹനം തട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രീതയെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ ഒമ്പതോടെ മരിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ജയകുമാറാണ് ഭർത്താവ്. മകൻ: അനൂപ്.

Leave A Reply