നത്തിംഗ് ഫോണ്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും; ഫോണ്‍ ഇങ്ങനെയിരിക്കും

ഡൽഹി: കാൾ പേയുടെ നേതൃത്വത്തിലുള്ള നതിംഗ് ഇന്ത്യയിൽ നതിംഗ് ഫോൺ (1) അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ ജൂലൈ 12 ന് രാജ്യത്ത് അവതരിപ്പിക്കും എന്നാണ് ഏറ്റവും പുതിയ വിവരം. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നതിംഗ് ഫോൺ (1) ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നാണ് കമ്പനി വൈസ് പ്രസിഡന്റ് മനു ശർമ്മ വെളിപ്പെടുത്തി. അർദ്ധസുതാര്യമായ രൂപകൽപ്പനയുള്ള ഇയർ വൺ എന്ന് വിളിക്കപ്പെടുന്ന ഒരു ജോടി ടിഡബ്യൂഎസ് ഇയർബഡുകൾ മുന്‍പ് നത്തിംഗ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. സമാനമായ ഡിസൈനിലുള്ള ഫോണും കമ്പനി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൺപ്ലസ് സഹസ്ഥാപകനായ കാൾ പേയിൽ നിന്നുള്ള ഹാർഡ്‌വെയർ സ്റ്റാർട്ടപ്പ് അതിന്റെ ആദ്യ ഉൽപ്പന്നമായ ഇയർ (1) ഇയർബഡുകൾ 2021-ൽ പുറത്തിറക്കി, അന്നുമുതൽ നത്തിംഗ് ഫോണുകളെ സംബന്ധിച്ച് ഏറെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ഇയർബഡുകൾ പോലെ തന്നെ ഫോണിലും സുതാര്യമായ ഡിസൈന്‍ ഉണ്ടാകും. എന്നാല്‍ ഇത് ഡിസൈനില്‍ ചേര്‍ത്തതാണോ, അല്ല ശരിക്കും സുതാര്യമായി ഫോണിന്‍റെ ഉള്‍വശം കാണുന്ന രീതിയിലാണോ എന്ന് വ്യക്തമല്ല. പുതുതായി നത്തിംഗ് ട്വിറ്ററില്‍ പങ്കിട്ട ചിത്രം ഫോണിനെക്കുറിച്ചുള്ള രണ്ട് വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു: അതിന് ഒരു ഡ്യുവൽ പിൻ ക്യാമറയും വയർലെസ് ചാർജിംഗും ഉണ്ട് എന്നതാണ്.

Leave A Reply