ഇന്തോനേഷ്യ ഓപൺ; പ്രണോയ് ക്വാർട്ടറിൽ

ജകാർത്ത: ഇന്ത്യയുടെ തോമസ് കപ്പ് ഹീറോ മലയാളി താരം എച്ച്.എസ്. പ്രണോയ് ഇന്തോനേഷ്യ ഓപൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെൻറ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പുരുഷ സിംഗ്ൾസിൽ ലോക 12ാം നമ്പർ ഹോങ്കോങ്ങിന്റെ ങ് കാ ലോങ് ആൻഗസിനെ 21-11 21-18 സ്കോറിനാണ് രണ്ടാം റൗണ്ടിൽ തോൽപിച്ചത്. ആദ്യ റൗണ്ടിൽ സഹതാരം ലക്ഷ്യ സെന്നിനെ വീഴ്ത്തിയിരുന്നു.

ഇന്ത്യയുടെ സമീർ വർമ മലേഷ്യയുടെ ലീ സീ ജിയയോട് 10-21 13-21ന് തോറ്റ് പുറത്തായി. ഡബ്ൾസിൽ മലയാളി എം.ആർ. അർജുൻ-ധ്രുവ് കപില സഖ്യം ചൈനയുടെ ല്യു യു ചെൻ-ഔ സുവാൻ യീ കൂട്ടുകെട്ടിനോട് 19-21 15-21 സ്കോറിനും രണ്ടാം റൗണ്ടിൽ പരാജയപ്പെട്ടു. വനിത ഡബ്ൾസിൽ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-എൻ. സിക്കി റെഡ്ഡി ജോടിക്കും തിരിച്ചടിയുണ്ടായി.

Leave A Reply