ഖത്തർ സാമ്പത്തികരംഗം വളർച്ചയിലേക്ക്

ഖത്തർ സമ്പദ്വ്യവസ്ഥയുടെ കുതിച്ചുകയറ്റത്തിന് സാക്ഷിയാവുന്ന വർഷങ്ങളെന്ന് ലോകബാങ്കിന്‍റെ റിപ്പോർട്ട്. നടപ്പുവർഷത്തിലും 2023, 2024 വർഷങ്ങളിലും ജി.സി.സി മേഖലയിൽ ഏറ്റവും കൂടുതൽ വേഗത്തിൽ കുതിക്കുന്നത് ഖത്തറിന്‍റെ സമ്പദ്മേഖലയായിരിക്കുമെന്ന് ലോകബാങ്കിന്‍റെ ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്ട്സ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

2022ൽ ഖത്തറിന്‍റെ മൊത്ത ആഭ്യന്തര ഉൽപാദനം 4.9 ശതമാനം വളർച്ച പ്രാപിക്കും. അതോടൊപ്പം 2023ലും 2024ലും യഥാക്രമം 4.5, 4.4 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.

സ്ഥിരതയുള്ളതും ദൃഢവുമായ സമ്പദ് വ്യവസ്ഥയാണ് ഖത്തറിന്‍റേതെന്നും വളരെ വേഗത്തിലാണ് വളർച്ചയെന്നും കൂടാതെ ആളോഹരി വരുമാനത്തിലെ ഉയർച്ച, വിശാലയമായ ഹൈഡ്രോകാർബൺ ശേഖരം, ശക്തമായ സാമ്പത്തിക പിന്തുണ എന്നിവയെല്ലാം ഇതിന് ആക്കംകൂട്ടുന്നതായും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.

Leave A Reply