ഒമാനിൽ കഴിഞ്ഞമാസം നൽകിയത് 913 ജല ലൈസൻസുകൾ

ഒമാനിൽ കഴിഞ്ഞമാസം നൽകിയത് 913 ജല ലൈസൻസുകൾ.കിണർ, അണക്കെട്ടുകൾ, ഫലജ് എന്നിവ രജിസ്റ്റർ ചെയ്യാനും കിണർ കുഴിക്കാനും വിവിധ വികസന പദ്ധതികൾക്കും വേണ്ടിയുള്ള അനുമതികളാണ് നൽകിയതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിലെ വാട്ടർ ലൈസൻസിങ് വകുപ്പ് ഡയറക്ടർ മഖ്ബൂൽ ഹുസൈൻ അൽ റവാഹി പറഞ്ഞു.

ജലലഭ്യതയെയും മറ്റും അടിസ്ഥാനമാക്കി മന്ത്രാലയം ചട്ടങ്ങൾ പുതുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.കമ്യൂണിറ്റി അംഗങ്ങളുടെ ആവശ്യകതകൾ കണക്കിലെടുത്ത് ജല ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിയന്ത്രണങ്ങളും മന്ത്രാലയം രൂപപ്പെടുത്തി. ഫലജിനെ പ്രകൃതിദത്ത ജലസ്രോതസ്സായി സംരക്ഷിച്ച് ജല ലൈസൻസ് അനുവദിക്കാനുള്ള നടപടിക്രമങ്ങൾ സുഗമമാക്കാനും ലളിതമാക്കാനും മന്ത്രാലയം ശ്രമിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ലൈസൻസ് നൽകിയിരിക്കുന്നത് ദാഖിലിയ ഗവർണറേറ്റിലാണെന്ന് റവാഹി പറഞ്ഞു.

Leave A Reply