കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഡിവൈഡര്‍ ഇടിച്ചുതകര്‍ത്തു

തിരുവല്ല: പത്തനംതിട്ട തിരുവല്ല എം.സി.റോഡിലെ കുരിശു കവലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഡിവൈഡര്‍ ഇടിച്ചുതകര്‍ത്തു.

നഗരത്തിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. ചെങ്ങന്നൂരില്‍ നിന്ന് കോട്ടയം ഭാഗത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല. റോഡില്‍ അരമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. തിരുവല്ല പൊലീസ് സ്ഥലത്തെത്തി    ഗതാഗതം പൂനര്‍സ്ഥാപിച്ചു.

 

Leave A Reply