കുവൈത്തിന് ഗോതമ്പ് നൽകുമെന്ന് ഇന്ത്യ

കയറ്റുമതി നിരോധനം ഏർപ്പെടുത്തിയ ഗോതമ്പ് ഉൾപ്പെടെ കുവൈത്തിന് ആവശ്യമായ എല്ലാ ഭക്ഷ്യ ഉത്പങ്ങളും നൽകാൻ ഇന്ത്യ പൂർണസന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. ഇക്കാര്യം കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് വാണിജ്യ വ്യവസായമന്ത്രി ഫഹദ് അൽ ശരീആന് ഉറപ്പ് നൽകിയതായി അൽറായി പത്രം റിപ്പോർട്ട് ചെയ്തു.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സമയത്ത് ഇന്ത്യയിലെ ആശുപത്രികൾ അനുഭവിച്ച ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ 215 മെട്രിക് ടൺ ഓക്സിജനും ആയിരത്തിലധികം സിലിണ്ടറുകളും കുവൈത്ത് ഇന്ത്യയിലേക്ക് അയച്ചിരുന്നു. ഈ സഹായം മുൻനിർത്തിയാണ് ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ നിന്ന് കുവൈത്തിനെ ഒഴിവാക്കാൻ ഇന്ത്യ തീരുമാനിച്ചത്. ഗോതമ്പ് ഉൾപ്പെടെ രാജ്യം അനുവദിക്കുന്ന എല്ലാ സാധനങ്ങളും നൽകി കുവൈത്തിന് പിന്തുണ നൽകുമെന്നും അംബാസഡർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

Leave A Reply