സൗദിയിൽ വ്യാജ ഹജ് പെർമിറ്റ് നിർമിച്ച പൗരൻ അറസ്റ്റിൽ

സൗദിയിൽ വ്യാജ ഹജ് പെർമിറ്റ് നിർമിച്ച പൗരൻ അറസ്റ്റിൽ .ഈ വർഷം ഹജ് തീർഥാടനം നടത്താൻ ഉദ്ദേശിക്കുന്ന ആളുകൾക്കു പണത്തിനായി ഇയാൾ വ്യാജ പെർമിറ്റുകൾ വിൽക്കുകയായിരുന്നെന്ന് റിയാദ് പൊലീസ് റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പറഞ്ഞു.

പ്രതി ഇഖാമാ (താമസരേഖ) നിയമ ലംഘകനാണെന്നും യെമൻ പൗരനാണെന്നു തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പെർമിറ്റ് ലഭിക്കാതെ ഹജിനു ശ്രമിച്ചു പിടിക്കപ്പെട്ടു വിരലടയാളം പതിച്ചാൽ വിദേശികൾക്കു സൗദി അറേബ്യയിൽ നിന്നു നാടുകടത്തലായിരിക്കും ശിക്ഷയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) വ്യക്തമാക്കി.

Leave A Reply