തൊടുപുഴയില്‍ അനധികൃത വിദേശമദ്യം വിറ്റയാള്‍ അറസ്റ്റില്‍

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് അനധികൃതമായി വിദേശമദ്യം വില്‍പ്പന നടത്തിയ ഒരാളെ കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കരിമണ്ണൂര്‍ പന്നൂര്‍ ഇളംപ്ലാശ്ശേരില്‍ സജീവ് ആണ് പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച വിദേശ മദ്യം കണ്ടെടുത്തു.

കരിമണ്ണൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകര്‍, എസ്.ഐ. പി.എച്ച്. ദിനേശ്, എ.എസ്.ഐമാരായ രാജേഷ്, സലില്‍, മുഹമ്മദ്, സി.പി.ഒ മാരായ മാത്യു ബേബി, അബ്ദുള്‍ റസാഖ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Leave A Reply