ജമ്മുകശ്മീരില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ജമ്മുകശ്മീരിലെ അനന്തനാഗിലും കുല്‍ഗാമിലും സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉണ്ടായി.  കുല്‍ഗാമിലെ മിഷിപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ അംറുള്ളയില്‍ സുരക്ഷസേനയും പുല്‍വാമ പൊലീസും ചേർന്ന് പതിനഞ്ച് കിലോ സ്ഫോടകവസ്തു പിടിച്ചെടുത്തു. സംഭവത്തില്‍ ഭീകരരുമായി ബന്ധമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave A Reply