മീ ടു വിഷയത്തിൽ പൊട്ടിത്തെറിച്ച് നടൻ വിനായകൻ

കോഴിക്കോട്: മീ ടു വിഷയത്തിൽ പൊട്ടിത്തെറിച്ച് നടൻ വിനായകൻ. മാനസികവും ശാരീരികവുമായിട്ടുള്ള പീഡനമാണ് മീടു​. താനത് ചെയ്തിട്ടില്ല. രാജ്യത്തെ സുപ്രധാനമായ നിയമമാണിത്. ഇതിനെകുറിച്ച് ബോധ്യമില്ലാതെയാണ് പലരും കൈകാര്യം ചെയ്യുന്നതെന്നും വിനായകൻ പറഞ്ഞു.

മുൻപൊരു സിനിമ പുറത്തിറങ്ങ​ുന്നതിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് വിനായകന്റെ വിവാദ പരാമർശം. അന്ന്, വിനായകൻ പറഞ്ഞതിങ്ങനെ `എന്താണ് മീ ടു? ഒരു പെണ്ണിനെ സെക്‌സ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ അത് അവളോട് എങ്ങനെ ചോദിക്കും?

ഒപ്പം കൂട്ടത്തിലിരുന്ന ഒരു മാധ്യമപ്രവര്‍ത്തകയെ കൈചൂണ്ടിയിട്ട് എനിക്കവരെ സെക്‌സ് ചെയ്യണമെന്നുണ്ടെങ്കില്‍ ഞാനവരോട് ചോദിക്കും…’. ഇന്ന് നടന്ന വാർത്ത സമ്മേളനത്തിനിടെ വീണ്ടും മീടു വിഷയം വന്നപ്പോഴാണ് മാധ്യമങ്ങളോട് രോഷം കൊണ്ടത്. തന്റെ പഴയ പ്രസ്താവനയെ വീണ്ടും ന്യായീകരിച്ചത്. എന്നാൽ, പുതിയ പ്രതികരണവും സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ വിമർശനം ഏറ്റുവാങ്ങുകയാണ്.

Leave A Reply