കൊച്ചി: എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് കുറഞ്ഞ വിഷമത്തില്‍ കായംകുളത്തുനിന്ന് നാടുവിട്ട രണ്ട് ആണ്‍കുട്ടികളെ ഇടപ്പള്ളി ജംഗ്ഷനില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി 12ന് എളമക്കര പോലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് വഴിയോരത്ത് കുട്ടികളെ കണ്ടെത്തിയത്.
എ പ്ലസ് കുറഞ്ഞതിലുള്ള വിഷമത്തില്‍ നാടുവിടുകയായിരുന്നുവെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കള്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോയി.