ബംഗ്ലാദേശ് അതിർത്തിയിലെ 150ഓളം ഇന്ത്യൻ കുടുംബങ്ങളെ അസമിൽ പുനഃരധിവസിപ്പിക്കാനൊരുങ്ങി സർക്കാർ

ബംഗ്ലാദേശ് അതിർത്തിയിലെ 150ഓളം ഇന്ത്യൻ കുടുംബങ്ങളെ അസമിൽ പുനഃരധിവസിപ്പിക്കാനൊരുങ്ങി സർക്കാർ.ഇന്ത്യക്കാരാണെങ്കിലും അകത്തേക്ക് കടക്കുവാൻ ഇവർക്ക് അതിർത്തി സുരക്ഷ സേനയുടെ അനുമതി വേണമായിരുന്നു.

കരിംഗഞ്ച് ബംഗ്ലാദേശുമായി 93 കിലോമീറ്റർ നീളമുള്ള അന്താരാഷ്ട്ര അതിർത്തി പങ്കിടുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശം പ്രത്യകം വേലികെട്ടി തിരിച്ചിരുന്നു. ഗോബിന്ദാപൂർ, ലഫസായിൽ, ലംജുവാർ, ജൊബെയ്ൻപൂർ, മാഹിസാഷാൻ തുടങ്ങി ഒമ്പത് ഗ്രാമങ്ങളാണിവിടെയുള്ളത്. ഇവിടെ താമസിക്കുന്നവരോട് ജൂൺ 30നോടകം ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ അറിയിച്ചിരുന്നു.അനുവദിച്ച സമയത്തിനകം വന്നാൽ നഷ്ടപരിഹാരവും ആവശ്യപ്പെടാമെന്ന് സർക്കാർ അറിയിച്ചു.

Leave A Reply