മാതൃകയായി ഫീനിക്‌സ് ടിവിഎം

പാലോട്; പാലോട് ഫോറസ്റ്റ് റേഞ്ചിലെ കുട്ടികള്‍ക്ക് ഫീനിക്‌സ് ടിവിഎം പഠനോപകരണവിതരണം നടത്തി. 50 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു.

എം.എല്‍.എ ഡി.കെ മുരളി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സെക്രട്ടറി ശരത് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ശ്രീരാഗ് അധ്യക്ഷത വഹിച്ചു. ഫീനിക്‌സ് വൈസ് പ്രസിഡന്റ് അഭിജിത്, ട്രഷറര്‍ ശ്രീജിത്ത്, പഞ്ചായത്ത് അംഗം ശ്രീമതി അശ്വതി പ്രദീപ്, , റേഞ്ച് ഓഫീസര്‍ അജിത് കുമാര്‍, വി എസ് എസ് സെക്രട്ടറി ശ്രീകുമാര്‍, ബി എസ് എസ് ബിനു കുമാര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഗംഗ കൃതജ്ഞത അര്‍പ്പിച്ചു. ഫീനിക്‌സിലെ മറ്റു അംഗങ്ങളും പങ്കെടുത്തു.

Leave A Reply