ഇതാ ഇവിടെയുണ്ട് തീപ്പെട്ടിച്ചിത്രങ്ങളുടെ മായിക ലോകം

ചാലക്കര പുരുഷു

തലശ്ശേരി: മേനപ്രത്തെ മർവ്വഹൗസിലെ അകം നിറഞ്ഞ ആയിരക്കണക്കായ തീപ്പെട്ടി ചിത്രങ്ങൾ ആരിലും കൗതുകമുണർത്തും.21 കാരനായ ഗ്രാഫിക് ഡിസൈനർ ഫർഹാൻ കഴിഞ്ഞ ഏഴ് വർഷങ്ങളിലായി ദേശത്തു നിന്നും വിദേശങ്ങളിൽ നിന്നും ശേഖരിച്ചതാണ് രണ്ടായിരത്തി അഞ്ഞൂറോളം വരുന്ന തീപ്പെട്ടിച്ചിത്രങ്ങൾ’ പ്രചാരത്തിലുള്ളതും, ഇല്ലാത്തതുമായ ഇവയൊക്കെ ആൽബങ്ങളാക്കി അടുക്കി സൂക്ഷിച്ചിരിക്കുകയാണ്. ആദ്യകാലത്ത് തമാശയായി ശേഖരിച്ചു വെച്ച തീപ്പെട്ടി ചിത്രങ്ങളിൽ, പിന്നീട് കമ്പം കയറുകയും അവയെ തേടി പോവുകയുമായിരുന്നു.

പല തരം നൂതനങ്ങളായ ലൈറ്ററുകൾ,അടുക്കളകൾ കൈയ്യടക്കും വരെ തീപ്പെട്ടികളുണ്ടാകാത്ത ഒറ്റ വിടുപോലുമുണ്ടായിരുന്നില്ല. കാതുകകരമായ ഒട്ടേറെ തീപ്പെട്ടികൾ വിപണി കൈയ്യടക്കിയിരുന്നു. ഇരട്ട പക്ഷികൾ, ഒട്ടകം, മൈന പോലുള്ളവ പഴയ തലമുറയിൽ ഇന്നും മായാതെ കിടക്കുന്ന തീപ്പെട്ടികളാണ്. ,പല തരം മൃഗങ്ങൾ, പക്ഷികൾ, ‘ ദൈവ രൂപങ്ങൾ, കുതിരസവാരിക്കാരൻ’, ദിനോസർ,തുടങ്ങി, സൈക്കിൾ, കാർ, ചക്രം, തീവണ്ടി, വിമാനം, ക്ലോക്ക്, വിളക്ക്, താജ് മഹൽ, പല പല രാജാക്കന്മാർ, താജ് മഹൽപോലുള്ള മനോഹര സൗധങ്ങൾ, ഒളിംബിക്സ്, വിവിധയിനം സംഗീത ഉപകരണങ്ങൾ, സ്പോട്സ് ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം ശേഖരത്തിൽ ഇടം നേടിയിട്ടുണ്ട്.

മേനപ്രത്തെ മർവ ഹൗസിലെ അബ്ദുൽ നാസർ -ഫൗസി ദംമ്പദികളുടെ നാലു മക്കളിൽ ഇളയവനായ ഫർഹാന്റെ തീപ്പെട്ടി ശേഖരണത്തിലെ ചിത്ര വിശേഷങ്ങൾ അവസാനിക്കുന്നില്ല.

Leave A Reply