പുന്നയൂർക്കുളം പഞ്ചായത്തിലെ നവീകരിച്ച കിണര്‍ നാടിന് സമർപ്പിച്ചു

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ പെരിയമ്പലം ഒന്നാം വാർഡിലെ പ്രദേശവാസികളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം. പെരിയമ്പലം ലക്ഷം വീട് കോളനി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നവീകരിച്ച കിണര്‍ നാടിന് സമർപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് 2021-22 കേന്ദ്രധന കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് അഞ്ച് ലക്ഷം രൂപയാണ് പദ്ധതിയുടെ നടത്തിപ്പിന് വിനിയോഗിച്ചത്.

നവീകരിച്ച കിണറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ മുസ്‌താക്കലി നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് മുഹമ്മദുണ്ണി, ബ്ലോക്ക് ഡിവിഷന്‍ മെമ്പർ ബിജു പള്ളിക്കര, വാർഡ് മെമ്പർ ആബിദ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply