മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ മുമ്ബാകെ പുതുതായി നിയമിതരായ മന്ത്രിമാര്‍ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
സഖീര്‍ പാലസിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
പുതിയ മന്ത്രിമാരെ ഹമദ് രാജാവ് അഭിവാദ്യം ചെയ്യുകയും ഏല്പിക്കപ്പെട്ട ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.