11 കാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 56 കാരന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

കുമ്ബള: 11 കാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 56 കാരന്‍ പോക്സോ കേസില്‍ അറസ്റ്റിലായി .കുമ്ബള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുര്‍ റഹ്‌മാന്‍ എന്ന അന്തായി (56) യെയാണ് കുമ്ബള ഇന്‍സ്പെക്ടര്‍ പി പ്രമോദ് അറസ്റ്റ് ചെയ്തത്.

സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന വില്‍പ്പനശാലയിലെ സെയില്‍സ്മാനായിരുന്നു അബ്ദുര്‍ റഹ്‌മാന്‍. വില്‍പന കേന്ദ്രത്തില്‍ വെച്ചാണ് പീഡിപ്പിച്ചതെന്നാണ് അറിയുന്നത്. വിവരം പുറത്ത് വന്നതോടെ വില്‍പന കേന്ദ്രത്തില്‍ നിന്ന് ഇയാളെ പുറത്താക്കിയിരുന്നു.

Leave A Reply