മൈനസ് 25 ഡിഗ്രി മുതല്‍ 60 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. സൂര്യപ്രകാശത്തെ കൂടുതലായി ആഗിരണം ചെയ്യാന്‍ ശേഷിയുള്ള ക്ഷമത കൂടിയ മോണോ പെര്‍ക്ക് സോളാര്‍ പാനലുകളാണ് സോള്‍സ്മാര്‍ട് ഓണ്‍ ഗ്രിഡ് പിവി ഇന്‍വര്‍ട്ടറിനൊപ്പം നല്‍കുന്നത്. ഈ പാനലുകള്‍ക്ക് 25 വര്‍ഷത്തെ ഓണ്‍ സൈറ്റ് വാറന്റിയും കമ്പനി നല്കുന്നു.
ഉയര്‍ന്ന താപനിലയിലും പ്രവര്‍ത്തിക്കുന്ന ഇവയ്ക്ക് 98.4 ശതമാനം വരെ പ്രവര്‍ത്തന ക്ഷമതയുമുണ്ട്. ഇത് വൈദ്യുതി ബില്ല് ഗണ്യമായി കുറക്കാന്‍ സഹായിക്കും. സോളാര്‍ പാനലുകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കാര്യക്ഷമമായി യൂട്ടിലിറ്റി ഗ്രിഡലേക്ക് ആവശ്യമായ കറന്റാക്കി മാറ്റുകയും തുടര്‍ന്ന് അത് ആവശ്യാനുസരണം ഗ്രിഡിലേക്കും ഗാര്‍ഹിക/വാണിജ്യ ലൈനിലേക്കും കടത്തിവിടും.
“പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയും അവയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്