മഹാരാഷ്ട്രയില്‍ മലിനജലം കുടിച്ച ചെമ്മരിയാടുകള്‍ കൂട്ടത്തോടെ ചത്തു

മുംബൈ: മഹാരാഷ്ട്രയില്‍ മലിനജലം കുടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പിന്നാലെ ചെമ്മരിയാടുകള്‍ കൂട്ടത്തോടെ ചത്തു.

പുനെ ജില്ലയില്‍ ദേഹുവിലാണ് ഏകദേശം 20 ചെമ്മരിയാടുകള്‍ ചത്തത്. മലിന ജലം കുടിക്കുകയും മാലിന്യം ഭക്ഷിക്കുകയും ചെയ്തതാണ് ചെമ്മരിയാടുകള്‍ കൂട്ടത്തോടെ ചാവാന്‍ കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.

മൃഗ ഡോക്ടര്‍മാരുടെ സംഘം സ്ഥലത്തെത്തി ആടുകളെ ചികിത്സയ്ക്കാന്‍ തുടങ്ങി.  500 ചെമ്മരിയാടുകളുള്ള കൂട്ടത്തിലെ 20 എണ്ണമാണ് ചത്തത്. കൊങ്കണ്‍ ലക്ഷ്യമാക്കി ആടുകളെ മേച്ച്‌ നടന്നിരുന്ന ബാരാമതി, സസ് വാദ് എന്നി ആട്ടിടയന്മാരുടെ ചെമ്മരിയാടുകളാണ് കൂട്ടത്തോടെ ചത്തത്.

 

Leave A Reply