‘മറ്റൊരാളുടെ വീട് തകർക്കുന്നത് ആഘോഷിക്കരുത്’; യു പി സർക്കാറിന്റെ ബുൾഡോസർ നടപടിയെ വിമർശിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി

ന്യൂഡൽഹി: യു പി സർക്കാറിന്റെ ബുൾഡോസർ നടപടിയെ വിമർശിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.

‘മറ്റൊരാളുടെ വീട് തകർക്കുന്നത് ആഘോഷിക്കരുത്, ബുൾഡോസർ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ വീട്ടിലേക്കും വരാം. പൊളിക്കുന്നത് ശരിയായ രീതിയിലാണെങ്കിൽ സ്വാഗതം ചെയ്യുക. അനീതി ഉണ്ടെങ്കിൽ അത് തുറന്ന് പറയണം. ഇന്ന് ഇത് അദ്ദേഹത്തിന് സംഭവിച്ചതാണെങ്കിൽ നാളെ നിങ്ങൾക്കും അത് സംഭവിക്കാം’- ഗെഹ്ലോട്ട് പറഞ്ഞു.

ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഗെഹ്ലോട്ടിന്‍റ പരാമർശം.

കൂടാതെ നിയമ വാഴ്ചയും ഭരണഘടനയും ദുർബലമാവുകയാണെങ്കിൽ ഒരു ഘട്ടത്തിൽ എല്ലാവരും കഷ്ടപ്പെടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Leave A Reply