വായനശാലകള്‍ക്ക് ആധുനിക ഉപകരണങ്ങളുമായി മാള ബ്ലോക്ക് പഞ്ചായത്ത്

പത്തനംതിട്ട: മാള ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വായനശാലകള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബ്ലോക്ക് ആധുനിക ഉപകരണങ്ങള്‍ വിതരണം ചെയ്തത്. വായനശാലകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബ്ലോക്കിന് കീഴില്‍ വരുന്ന അഞ്ച് പഞ്ചായത്തുകളിലെ വായനശാലകള്‍ക്ക് സൗണ്ട് സിസ്റ്റം, ടിവി, ഫാന്‍ എന്നിവയാണ് വിതരണം ചെയ്ത്.

വായനശാലകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി അഞ്ച് ലക്ഷം രൂപയാണ് വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഒ സി രവി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജോസ് മാഞ്ഞൂരാന്‍, ഗീത ചന്ദ്രന്‍, ഷിജി യാക്കൂബ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply