നടുറോഡില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമര്‍ദനം

തിരുവനന്തപുരം: നടുറോഡില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമര്‍ദനം . പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജെ ഡാനിയലിനാണ് മര്‍ദനമേറ്റത്.ഡാനിയല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നഗരത്തിലെ മറ്റൊരു സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അക്രമം നടത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.ബുധനാഴ്ച രാവിലെയാണ് സംഭവം .

സ്കൂളിലേയ്ക്ക് വരാന്‍ ബസിറങ്ങുമ്ബോള്‍ സ്റ്റോപ്പില്‍ കാത്തുനിന്നിരുന്ന ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ഡാനിയലിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഡാനിയലിന്റെ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തില്ല. വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, തന്റെ സഹപാഠികളിലൊരാളാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയതെന്നാണ് ഡാനിയല്‍ പറയുന്നത്. ഡാനിയലിനൊപ്പമുണ്ടായിരുന്ന സുഹൃത്തുമായി പ്രതികള്‍ക്ക് മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് തന്നെ ആക്രമിച്ചതെന്നും ഡാനിയല്‍ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഡാനിയലിന് തലയ്ക്കും കൈയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

Leave A Reply