കടലുണ്ടിപ്പുഴയിൽ നിന്ന് വ്യാപക മണല്‍ക്കടത്ത്; പരാതിയുമായി നാട്ടുകാർ

പറപ്പൂർ: മലപ്പുറം കടലുണ്ടിപ്പുഴയിൽ നിന്ന് അനധികൃത മണൽക്കടത്ത് വ്യാപകമാകുന്നതായി നാട്ടുകാരുടെ പരാതി. വട്ടപറമ്പ് പടിഞ്ഞാറേപാടം തോട് വഴിയും ഇല്ലിപിലാക്കൽ മുച്ചറാണി കടവിലും കല്ലക്കയത്തുമാണ് വലിയതോതിൽ മണൽക്കടത്ത് നടത്തുന്നത്. തോണി ഉപയോഗിച്ച് വൻ തോതിലാണ് പുഴയിൽനിന്ന് മണലൂറ്റുന്നത്.

ഇതിനായി ഉപയോഗിക്കുന്ന അനധികൃത മണൽത്തോണികൾ പുഴയിലുണ്ട്. രാത്രികാലങ്ങളിലാണ് കടവുകളിൽ കൂട്ടിയിട്ട മണൽ ലോറികളിൽ കടത്തുന്നത്. പഞ്ചായത്തിലെ പ്രധാന കടവായ പുഴച്ചാൽ കാവിൻമുമ്പിൽ കടവിൽ ഗ്രാമപ്പഞ്ചായത്ത് അധികൃതർ ചങ്ങലയിട്ടു പൂട്ടി മണൽവാഹനങ്ങൾ ഇറങ്ങുന്നത് തടസ്സപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രാത്രികാലങ്ങളിൽ ഇത് തുറന്നും മണൽകടത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

Leave A Reply