എടക്കരയിൽ വീണ്ടും കാട്ടാനക്കൂട്ടം; വ്യാപക കൃഷി നാശം, നടപടി വേണമെന്ന് കർഷകർ

എടക്കര: മലപ്പുറം വഴിക്കടവ് രണ്ടാംപാടത്ത് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം.മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിക്കപ്പെട്ടു.ചൂരക്കോടൻ മൊയ്തീന്റെ കൃഷിയിടത്തിലെ മുപ്പതോളം കവുങ്ങ്, തെങ്ങ്, പ്ലാവ് എന്നിവയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. പുലർച്ചെ മൂന്നോടെയാണ് കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങിയത്.

നാട്ടുകാർ എത്തി ഏറെനേരം ബഹളം വെച്ചതിനെത്തുടർന്നാണ് ഇവ തിരിച്ച് കാട്ടിലേക്ക് മടങ്ങുകയായിരുന്നു. വന്യമൃഗശല്യം തടയാൻ വനംവകുപ്പ് നെല്ലിക്കുത്ത് വനാതിർത്തിയിൽ ട്രഞ്ചും സോളാർ വേലിയും സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാലപ്പഴക്കംകാരണം ഇവയെല്ലാം നശിച്ചിട്ടുണ്ട്. അത്തിത്തോട് കടന്നാണ് പതിവായി കാട്ടാനക്കൂട്ടം പ്രദേശങ്ങളിലെത്തുന്നത്.പ്രദേശത്ത് കാട്ടാന, കാട്ടുപന്നി ശല്യംമൂലം കൃഷി അസാധ്യമായിരിക്കുകയാണെന്ന് കർഷകർ പറഞ്ഞു.

Leave A Reply