പൊലീസി‍ന്‍റെ ലാത്തിയടിയില്‍ കണ്ണിന് പരിക്കേറ്റ ബിലാല്‍ സമദി‍ന്‍റെ നിലയില്‍ മാറ്റമില്ലാതെ തുടരുന്നു

 

തൊടുപുഴ: കഴിഞ്ഞ ദിവസം മാര്‍ച്ചിനിടെ പൊലീസി‍ന്‍റെ ലാത്തിയടിയില്‍ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ബിലാല്‍ സമദി‍ന്‍റെ നിലയില്‍ മാറ്റമില്ലാതെ തുടരുന്നു. കാഴ്ചശക്തി തിരിച്ചുകിട്ടുന്നത് സംബന്ധിച്ച്‌ വ്യക്തത വരണമെങ്കില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ കഴിയുന്ന ബിലാലി‍ന്‍റെ കണ്ണിലെ പൊട്ടലുകള്‍ക്ക് നാല് സ്റ്റിച്ചിട്ടിട്ടുണ്ട്. തലയില്‍ എട്ട് സ്റ്റിച്ചുകളുമുണ്ട്.

കണ്ണിലെ നീര് പൂര്‍ണമായും മാറിയാലേ തുടര്‍ ചികിത്സകള്‍ സാധ്യമാകൂകയുള്ളു . ഇതിനായി രണ്ട് മണിക്കൂര്‍ ഇടവിട്ട് മരുന്ന് നല്‍കുന്നുണ്ട്. പരിക്കേറ്റ കണ്ണിന് നിലവില്‍ കാഴ്ചയില്ലാത്ത അവസ്ഥയാണെന്ന് സഹോദരന്‍ അസ്ലം പറഞ്ഞു.

Leave A Reply